Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് കോവിഡ് രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍

ദോഹ. ഖത്തറില്‍ ഇന്ന് കോവിഡ് രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 20641 പരിശോധനയില്‍ 38 യാത്രക്കാര്‍ക്കടക്കം 308 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 270 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു. 807 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 3450 ആയി കുറഞ്ഞു. ചികിത്സയിലായിരുന്ന 49കാരന്‍ മരണത്തിനു കീഴടങ്ങി എന്നതാണ് ഇന്നത്തെ ഒരു ദു:ഖ വാര്‍ത്ത.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 668 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 3 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 31 പേര്‍ ആശുപത്രിയിലും 23 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്.

 

Related Articles

Back to top button