Archived Articles

യുക്രൈൻ : കൾച്ചറൽ ഫോറം ഹെല്പ് ഡസ്ക് ആരംഭിച്ചു

ദോഹ: യുക്രൈൻ പ്രശ്നത്തോടെ പ്രതിസന്ധിയില്‍ അകപ്പെട്ട മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് സാധ്യമായ സഹായങ്ങൾ നൽകാൻ കൾച്ചറൽ ഫോറം ഖത്തർ ഹെൽപ്ഡെസ്ക് ആരംഭിച്ചു. ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികളുടെ മക്കളടക്കം പഠനാവശ്യാർത്ഥവും മറ്റും യുക്രൈനിലുള്ള സാഹചര്യത്തിലാണ് കൾച്ചറൽ ഫോറം ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്.

തിരുവനന്തപുരത്തെ നോർക്ക യുക്രൈൻ ഹെൽപ്പ് ഡെസ്ക്, ജർമ്മനി, പോളണ്ട്, ഹംഗറി തുടങ്ങിയ യുക്രൈൻ അയൽ രാജ്യങ്ങളിലുള്ള പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹകരണത്തോടെ സാധ്യമായ സഹായങ്ങൾ നൽകാനാണ് ഹെൽപ്പ് ഡെസ്ക് വഴി ഉദ്ദേശിക്കുന്നത്. ഹെൽപ് ഡെസ്ക് വഴി യുക്രൈനിലകപ്പെട്ടവരുടെ ഖത്തറിൽ നിന്നുള്ള നിരവധി രക്ഷിതാക്കള്‍ക്കും ബന്ധുക്കൾക്കും ആശങ്കകളകറ്റാനും സഹായം എത്തിക്കാനും കഴിയുമെന്ന് പ്രത്യാശിക്കുന്നതായി കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റും കമ്മ്യൂണിറ്റി സർവീസ് ഹെഡുമായ മുഹമ്മദ് കുഞ്ഞി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +974 7020 7018,7777 4746 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!