Breaking News

നാദാപുരം സ്വദേശി ഹൃദയാഘാതം മൂലം സലാലയില്‍ നിര്യാതനായി

ദോഹ. കോഴിക്കോട് ജില്ലയിലെ നാദാപുരം ചെക്യാട് വേവം സ്വദേശിയായ ചെത്തക്കോട്ട് നൗഷാദ് ഹൃദയാഘാതം മൂലം നിര്യാതനായി. 39 വയസായിരുന്നു.

6 വര്‍ഷം സനയ്യയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിയിരുന്നു. തുടര്‍ന്ന് സൗദിയിലും ബഹ്‌റൈനിലും ജോലികള്‍ ചെയ്തിരുന്നു. സലാലയില്‍ വച്ചാണ് മരണപ്പെട്ടത്.
നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ കെ എം സി സി യുടെ നേതൃത്ത്വത്തില്‍ നടന്നു വരുന്നു.