Archived Articles

ഖത്തറില്‍ റോഡപകടങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ റോഡപകടങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2022 ജനുവരിയിലെ കണക്കനുസരിച്ച് ഖത്തറില്‍ 14.4% റോഡപകടങ്ങള്‍ കുറഞ്ഞതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കില്‍ പറയുന്നു.
ട്രാഫിക് നിയമലംഘനങ്ങളില്‍ 9.2% വര്‍ദ്ധനയും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ജനുവരിയില്‍ 17 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്.
7983 പുതിയ വാഹനങ്ങള്‍ ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ മാസത്തെ അപേക്ഷിച്ച് 10.7% വര്‍ദ്ധനയാണ് ഇതിലുള്ളത്.

Related Articles

Back to top button
error: Content is protected !!