Breaking News

ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ്, 158 രോഗ മുക്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ്, 158 രോഗ മുക്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15557 പരിശോധനകളില്‍ 1 യാത്രക്കാരനടക്കം മൊത്തം 102 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന 158 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1135 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരേയുും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 26പേര്‍ ആശുപത്രിയിലും 3പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്