Archived Articles

കോവിഡ് മഹാമാരിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനുള്ള പുരസ്‌കാരം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്

അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനുള്ള അറബ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ പുരസ്‌കാരം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് .കോവിഡ്-19 പാന്‍ഡെമിക്കിനോട് പ്രതികരിക്കുന്നതിലും രോഗികള്‍ക്ക് നൂതനവും ലോകോത്തരവുമായ പരിചരണം നല്‍കുന്നതിലെ എച്ച്എംസിയുടെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. കെയ്റോയില്‍ നടന്ന ഫെഡറേഷന്റെ 23-ാമത് വാര്‍ഷിക ഫോറത്തിന്റെ സമാപനത്തിലാണ് അവാര്‍ഡ് ലഭിച്ചത്. രണ്ട് ദിവസം നീണ്ടുനിന്ന ഈ വര്‍ഷത്തെ ഫോറം ‘പുതിയ ആരോഗ്യ സംരക്ഷണ തന്ത്രങ്ങള്‍ സമാരംഭിക്കുന്നു’ എന്ന പ്രമേയത്തിലാണ് നടന്നത്.

കോര്‍പ്പറേഷനു വേണ്ടി സുപ്രീം കമ്മിറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനും എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറും ഫോറത്തില്‍ എച്ച്എംസിയുടെ പ്രതിനിധി സംഘത്തിന്റെ തലവനുമായ അലി അബ്ദുല്ല അല്‍ ഖാതര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.