Breaking News

മാര്‍ച്ച് 20 മുതല്‍ ഖത്തറില്‍ 12 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് സ്ഥിതികള്‍ ഗണ്യമായി പുരോഗമിച്ച പശ്ചാത്തലത്തില്‍ 12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 20 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.