Breaking News

ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ വ്യവസ്ഥകളില്‍ മാറ്റം ,ഖത്തറില്‍ താമസിക്കേണ്ട അത്രയും ദിവസത്തേക്ക് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റ് ഹോട്ടല്‍ ബുക്ക് ചെയ്യണം, ചുരുങ്ങിയത് 2 ദിവസം, പരമാവധി 60 ദിവസം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ വ്യവസ്ഥകളില്‍ ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി. ഖത്തറില്‍ താമസിക്കേണ്ട അത്രയും ദിവസത്തേക്ക് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റ് ഹോട്ടല്‍ ബുക്ക് ചെയ്യണം, ചുരുങ്ങിയത് 2 ദിവസം, പരമാവധി 60 ദിവസം . പുതിയ മാറ്റം 2022 ഏപ്രില്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും.

ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റ് വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഈ രാജ്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. ഖത്തറില്‍ കുടുംബത്തെ സന്ദര്‍ശിക്കുന്നവര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ സന്ദര്‍ശിക്കുക

https://www.discoverqatar.qa/mandatory-hotels-for-visa-on-arrival/

Related Articles

Back to top button
error: Content is protected !!