Breaking News

ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം. നീറ്റ് പരീക്ഷക്ക് ദോഹയടക്കമുള്ള ഗള്‍ഫ് നാടുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം. നീറ്റ് പരീക്ഷക്ക് ദോഹയടക്കമുള്ള ഗള്‍ഫ് നാടുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉത്തരവായി . പ്രവാസ ലോകത്തുനിന്നുള്ള നിരന്തരമായ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ദോഹ, ദുബൈ, അബൂദാബി, ഷാര്‍ജ, കുവൈത്ത്, മസ്‌കത്ത്, മനാമ, റിയാദ് എന്നിവിടങ്ങളിലാണ് നീറ്റ് പരീക്ഷക്ക് ഗള്‍ഫ് നാടുകളില്‍ അനുവദിച്ച പരീക്ഷാകേന്ദ്രങ്ങള്‍.

കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം പല കുട്ടികള്‍ക്കും യാത്ര ചെയ്യാനോ പരീക്ഷ എഴുതാനോ സാധിച്ചില്ല. ഗള്‍ഫ് നാടുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചതോടെ ഇത്തരം പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.