Breaking News

ഖത്തറിലെ കെ ടി സി സ്പെയര്‍ പാര്‍ട്സ് ഉടമ മുഹമ്മദ് ബഷീര്‍ നാട്ടില്‍ നിര്യാതനായി

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെ ടി സി സ്പെയര്‍ പാര്‍ട്സ് ഉടമ ആലുവ സെക്കന്റ് കോണ്‍വെന്റ് റോഡില്‍ മുഹമ്മദ് ബഷീര്‍ (64) നാട്ടില്‍ നിര്യാതനായി. അര്‍ബുദ ബാധിതനായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി ഖത്തര്‍ പ്രവാസിയായിരുന്നു.

ഭാര്യ: മണപ്പാടത്ത് ആലുവ വീട്ടില്‍ ഹസീന. മക്കള്‍: ഷബ്ന, ഹിഷാം. മരുമക്കള്‍: നൗഫല്‍, മഹാ ഹിഷാം. സഹോദരങ്ങള്‍: ശരീഫ്, നജീബ്, നസീം, സലിം, സാജിത.

ഖബറടക്കം വൈകിട്ട് മൂന്നു മണിക്ക് ആലുവ തോട്ടക്കാട്ടുകര ജുമാ മസ്ജിദില്‍.

Related Articles

Back to top button
error: Content is protected !!