Archived Articles

ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ. സാഹോദര്യത്തിന്റെയും മാനവികതയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം നല്‍കികൊണ്ട് ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഗമം നടത്തി.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേയും വുക്കൈറിലെയും ക്യാമ്പുകളിലായി നടത്തിയ നോമ്പുതുറയില്‍ ഏതാണ്ട് 350 തൊഴിലാളി സഹോദരങ്ങളാണ് പങ്കെടുത്തത്.

ജില്ലാ പ്രസിഡന്റ് വി.എസ്.അബ്ദുള്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍, ട്രഷറര്‍ പി.ആര്‍. ദിജേഷ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. ബോബന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി,സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ടി.പി. റഷീദ് ജില്ലാ ഭാരവാഹികളായ കെ.ബി. ഷിഹാബ്, ബിനീഷ് കെ.എ, , എം.പി.മാത്യു, ഷിജു കുര്യാക്കോസ്,എം.എം. മൂസ, റിഷാദ് മൈതീന്‍, അന്‍ഷാദ് ആലുവ,ബിനു പീറ്റര്‍, ഷിജോ കെ തങ്കച്ചന്‍,മനോജ് പി.ടി.,ഷെമീം ഹൈദ്രോസ്സ്, ഷനീര്‍ ഇടശ്ശേരി, അബൂബക്കര്‍ ഓ.എം., ബിനോജ് ബാബു,എല്‍ദോ എബ്രഹാം,എല്‍ദോ സി.ജോയ്, റെനീഷ് കെ. ഫെലിക്‌സ്, നബീല്‍ നസിര്‍ അലി, അബ്ദുല്‍ റസാഖ് ടി. എ.,പ്രദീപ് കുമാര്‍, അബു താഹിര്‍ എല്‍ദോസ് സി.എ, അനൂപ് ഇലവുംകൂടി,ലേബര്‍ ക്യാമ്പുകളിലെ കോര്‍ഡിനെറ്റര്‍മാരായ മുനീര്‍ എടപ്പാള്‍,രഞ്ജിത്ത് തിരുവനന്തപുരം, ശ്രീനിവാസ് എന്നിവര്‍ നേതൃത്വം നല്കി.