Breaking News

ജ്യോതിശാസ്ത്ര കണക്കനുസരിച്ച്, ഈദുല്‍ ഫിത്വര്‍ മെയ് 2 തിങ്കളാഴ്ച

അമാനുല്ല വടക്കാങ്ങര

 

ദോഹ: ഖത്തര്‍ കലണ്ടര്‍ ഹൗസിലെ വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഈദുല്‍ ഫിത്വര്‍ മെയ് 2 തിങ്കളാഴ്ചയായിരിക്കും. മെയ് 1 ഹിജ്‌റ 1443 ലെ റമദാന്‍ മാസത്തിന്റെ പൂര്‍ത്തീകരണമായിരിക്കും.

ശവ്വാല്‍മാസപ്പിറ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഖത്തറിലെ എന്‍ഡോവ്മെന്റ് മന്ത്രാലയത്തിന്റെ (ഔഖാഫ്) ചന്ദ്ര കാഴ്ച കമ്മിറ്റിയുടെ അധികാര പരിധിയില്‍പ്പെട്ടതാണെന്നും ഔദ്യോഗിക തീരുമാനം മതകാര്യ മന്ത്രാലയത്തിന്റേതായിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി.