Breaking News

ഖത്തറിലെ വാഹനാപകടം, മരിച്ച മൂന്ന് പേരേയും തിരിച്ചറിഞ്ഞു

അമാനുല്ല വടക്കാങ്ങര

ദോഹ. രണ്ടാം പെരുന്നാള്‍ ദിവസം ഖത്തറിലെ മിസഈദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് പേരേയും തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ട് പേരും ആലപ്പുഴയില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചത്.

കീഴുപറമ്പ സ്വദേശി മാരാന്‍ കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം.കെ. ശമീം (35 ),

പൊന്നാനിക്കടുത്ത് മാറഞ്ചേരി പുറങ്ങ് സ്വദേശി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലി മകന്‍ റസാഖ് (31) ,

 

ആലപ്പുഴ സ്വദേശി സജിത് മാങ്ങാട്ട് സുരേന്ദ്രന്‍ (37) എന്നിവരാണ് മരിച്ചത്.

പെരുന്നാള്‍ ദിവസത്തെ ഈ ദാരുണമായ അപകടം ഖത്തറിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി

ശമീമിന്റെ മയ്യിത്ത് ഖത്തറില്‍ തന്നെ മറവുചെയ്യുമെന്നാണറിയുന്നത്. മറ്റു രണ്ടുപേരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!