Breaking News

ഒന്നാം പെരുന്നാളിന് അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് സന്ദര്‍ശിച്ചത് 2383 പേര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഒന്നാം പെരുന്നാളിന് അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് സന്ദര്‍ശിച്ചത് 2383 പേര്‍ . ഒത്തുകൂടാനും സമയം ചിലവഴിക്കാനും കുടുംബങ്ങളുടെപ്രധാന വേദികളിലൊന്നായി അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് മാറി.

പാര്‍ക്കിലെ മൃഗശാല വിഭാഗം സന്ദര്‍ശകരുടെ ഒരു പ്രധാന ആകര്‍ഷണമാണ്. 240,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അല്‍ ഖോര്‍ ഫാമിലി പാര്‍ക്കില്‍ ഒരു മൃഗശാല, വെള്ളച്ചാട്ടം, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിന്‍, വിശാലമായ റസ്റ്റോറന്റ്, മസ്ജിദ്, മ്യൂസിയം, മിനി ഗോള്‍ഫ് ഏരിയ, ചുവര്‍ചിത്രങ്ങള്‍, സ്‌കേറ്റിംഗ് ഏരിയ, കുട്ടികളുടെ കളിസ്ഥലം, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, ഡ്രിങ്ക് ഫൗണ്ടന്‍ എന്നിവയുണ്ട്. കണ്ടാമൃഗം, മുതല, ജിറാഫ്, കരടി, കടുവ, ചീറ്റ, കുരങ്ങ് തുടങ്ങി വിവിധ ഇനങ്ങളില്‍ പെട്ട നൂറുകണക്കിന് മൃഗങ്ങളും നിരവധി ഇനം പക്ഷികളും പാര്‍ക്കിലുണ്ട്. ഈദ് അവധി ദിവസങ്ങളില്‍ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെ സന്ദര്‍ശകരെ സ്വീകരിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് പാര്‍ക്കുകളും കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ വലിയ സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്.

ഈദ് അവധി ദിനങ്ങള്‍ ബീച്ചുകളില്‍ ആഘോഷിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. കുടുംബങ്ങളുടെ സ്വകാര്യത നിലനിര്‍ത്തുന്നതിനായി, മുനിസിപ്പാലിറ്റി മന്ത്രാലയം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ചില ബീച്ചുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

അല്‍ മംലാ ബീച്ചും സിമൈസ്മ ബീച്ചും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അല്‍ ഗാരിയ ബീച്ച്, സീലൈന്‍ ബീച്ച്, അല്‍ ഫര്‍ക്കിയ ബീച്ച്, അല്‍ വക്ര ബീച്ച് എന്നിവ കുടുംബങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്നു. അല്‍ ഖര്‍ജി ബീച്ച് ബാച്ചിലര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു.

കുടുംബങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ബീച്ചുകളിലേക്ക് തൊഴിലാളികളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു, മന്ത്രാലയം ട്വീറ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!