Archived Articles

ഈദ് സ്‌നേഹപ്പൊതിയുമായി നടുമുറ്റം പെരുന്നാള്‍ ആഘോഷം

അമാനുല്ല വടക്കാങ്ങര

ദോഹ: ആഘോഷദിവസങ്ങളില്‍ കൂടുതല്‍ ജോലിത്തിരക്കുകളുമായി പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് നടുമുറ്റം ഖത്തര്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് സ്‌നേഹപ്പൊതികള്‍ കൈമാറി.

നടുമുറ്റം പ്രവര്‍ത്തകര്‍ വീടുകളില്‍ പെരുന്നാളിന് തയ്യാറാക്കിയ ഭക്ഷണത്തില്‍ നിന്നുളള ഒരു പങ്കുള്‍പ്പെടെ ആഘോഷമില്ലാത്ത താഴ്ന്ന വരുമാനക്കാരായ ടാക്‌സി ഡ്രൈവര്‍മാര്‍,ഗ്രോസറി ജീവനക്കാര്‍, സലൂണ്‍ ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി ആയിരത്തിലേറെ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തത്.നടുമുറ്റം ജനസേവനവിഭാഗം സെക്രട്ടറി സകീന അബ്ദുല്ലയുടെ നേതൃത്വത്തില്‍ വിവിധ ഏരിയ കോഡിനേറ്റര്‍മാരായ സനിയ്യ കെ സി(മതാര്‍ ഖദീം),സമീന(ബര്‍വ സിറ്റി),തസ്‌നീം ത്വയ്യിബ്(വുകൈര്‍),ലത കൃഷ്ണ(ദോഹ),സുമയ്യ തസീന്‍(വക്ര),റഹീന(മദീന ഖലീഫ)ശാദിയ ശരീഫ്(മഅ്മൂറ)ഹമാമ ഷാഹിദ്(ഐന്‍ ഖാലിദ്) തുടങ്ങിയര്‍ നേതൃത്വം കൊടുത്തു.

ഓരോ ഏരിയയുടെയും കളക്ഷന്‍ പോയിന്റുകളില്‍ വിതരണത്തിനുള്ള വിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു.ശേഖരിച്ച വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറിമാരായ മജീദലി,താസീന്‍ അമീന്‍,സെക്രട്ടറി സിദ്ദീഖ് വേങ്ങര,സംസ്ഥാന സമിതിയംഗം രാധാകൃഷ്ണന്‍,കമ്യൂണിറ്റി സര്‍വീസ് സെക്രട്ടറി നജ്‌ല നജീബ്, നടുമുറ്റം പ്രവര്‍ത്തകരായ സിജി പുഷ്‌കിന്‍,ജോളി തോമസ്,ഉഷ കുമാരി,സഹല ടീം വെല്‍ഫെയര്‍ വൈസ്‌ക്യാപ്റ്റന്‍ നിസ്താര്‍ , എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അഫ്‌സല്‍ ,ഫൈസല്‍ , ഫര്‍ഹാന്‍ , ശിഹാബ് , സൈനുദ്ധീന്‍ , അനസ് ജമാല്‍ , മന്‍സൂര്‍ , ജമാല്‍ മീനങ്ങാടി , റാസിഖ് , റഷീദലി, ഹാമിദ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.