Archived Articles

കൊടിയത്തൂര്‍ ഫോറം ഖത്തര്‍ ഈദ് രിഹ് ല സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഈദ് അവധി ദിനത്തില്‍ അല്‍ കാബാന്‍ പാര്‍ക്കിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. പാട്ടുകളും നര്‍മ്മവും നിറഞ്ഞ ബസ് യാത്ര തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഫോറം സെക്രട്ടറി ഇല്യാസിന്റെ ഖിറാഅത്തോടെയാണ് പരിപാടി ആരംഭിച്ചത്. നാട്ടില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ പള്ളിത്തൊടിക അബ്ദുറഹിമാന്‍ സലഫി പരിപാടി ഉത്ഘാടനം ചെയ്തു, ഫോറം വൈസ് പ്രസിഡന്റ് ഷഫീഖ് വി വി അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അമീന്‍ എം . എ സ്വാഗതം പറഞ്ഞു. പുതുമുഖങ്ങളായ അഫ്സല്‍ അരീപ്പറ്റ മണ്ണില്‍, ജാസിം പള്ളിത്തൊടിക , സ്വാലിഹ് വി കെ എന്നിവരെ പരിചയപ്പെടുത്തി .

തുടര്‍ന്ന് നടന്ന വിവിധ മത്സരങ്ങളില്‍ ഐന അസീസ് എം എ , അമല്‍ മുജീബ് , അംറീല്‍ മുജീബ്, സിത്തു റഫീഖ് , റിഫ്ക അമീന്‍ എം എ , ഫെന്‍സി ഫില്‍സര്‍ , അമല്‍ മുജീബ് , ഇഷാന്‍ ഇര്‍ഷാദ് , ആഷിഖ് അലി , ബാസില്‍ ബീരാന്‍ കുട്ടി, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ വിജയികളായി , സ്ത്രീകള്‍ക്കായി നടത്തിയ നമ്പര്‍ ഗെയിം വേറിട്ട അനുഭവമായി.

പി ആര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് എം എ, അമീര്‍ അലി, ഇല്യാസ്, ഇമ്പിച്ചാലി, അ മീന്‍ ചാലകല്‍, മുജീബ് എന്‍ , അമീന്‍ പി വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫില്‍സര്‍ ടി കെ നന്ദി പറഞ്ഞു