Archived Articles

ഇന്ത്യന്‍ സമൂഹത്തിന് ആവേശമായി ഐ.സി.ബി.എഫ്. കള്‍ചറല്‍ ഫിയസ്റ്റ

ഇന്ത്യന്‍ സമൂഹത്തിന് ആവേശമായി ഐ.സി.ബി.എഫ്. കള്‍ചറല്‍ ഫിയസ്റ്റ

അമാനുല്ല വടക്കാങ്ങര

ദോഹ. അന്താരാഷ്ട്ര തൊഴില്‍ ദിനാചരണത്തിന്റെ ഭാഗമായി ഐ.സി.ബി.എഫ്.ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കള്‍ചറല്‍ ഫിയസ്റ്റ ഇന്ത്യന്‍ സമൂഹത്തിന് ആവേശമായി . ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും പരിസര പ്രദേശങ്ങളിലമുള്ള ആയിരക്കണക്കിന് തൊഴിലാളികളടക്കം നിരവധി പേരാണ് കള്‍ചറല്‍ ഫിയസ്റ്റ ആസ്വദിക്കാനെത്തിയത്.

വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഗീത സന്ധ്യയും പരിപാടി ഹൃദ്യമാക്കി.

കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, അപെക്സ് ബോഡി ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌കാരിക നേതാകകള്‍ തുടങ്ങിയവരും സംബന്ധിച്ചു.
ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡണ്ട് വിനോദ്് നായരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റിയാണ് ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ സാംസ്‌കാകാരിക മേളയൊരുക്കിയത്.