Archived Articles

അഞ്ചംഗ പോക്കറ്റടി സംഘം സി.ഐ.ഡി പിടിയില്‍

അഞ്ചംഗ പോക്കറ്റടി സംഘം സി.ഐഡി. പിടിയില്‍
അമാനുല്ല വടക്കാങ്ങര

ദോഹ. ജനനിബിഢമായ സ്ഥലങ്ങളില്‍ നിന്നും പണവും മറ്റു സാധനങ്ങളും പോക്കറ്റടിക്കുന്ന അഞ്ചംഗ ഏഷ്യന്‍ സംഘത്തെ ഖത്തര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി.കൂട്ടം കൂടി നില്‍ക്കുന്ന ജനങ്ങളുടെ ശ്രദ്ധ തെറ്റിച്ച് പണവും മറ്റു സാധനങ്ങളും അപഹരിക്കുന്ന ഒരു സംഘത്തെക്കുറിച്ച റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം വലയിലായത്.സംഘത്തെ പിടികൂടുന്നതിനായി ഒരു പ്രത്യേക ടീമിനെ നിയോഗിച്ച സി.ഐ.ഡി. വളരെ സമര്‍ഥമായാണ് പ്രതികളെ പിടികൂടിയത്.ഇവരില്‍ നിന്ന് പണവും മോഷ്ടിച്ച തൊണ്ടിസാധനങ്ങളും കണ്ടെടുത്ത സി.ഐ.ഡി. പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

 

Related Articles

Back to top button
error: Content is protected !!