Breaking News

സിദ്ര മെഡിസിന്‍ സായാഹ്ന ക്‌ളിനിക്കുകള്‍ ആരംഭിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: സിദ്ര മെഡിസിന്‍ സായാഹ്ന ക്‌ളിനിക്കുകള്‍ ആരംഭിക്കുന്നു . ഖത്തറിലെ കുടുംബങ്ങള്‍ക്ക് അവരുടെ ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുകയെന്ന സിദ്ര മെഡിസിന്‍ തന്ത്രത്തിന്റെ ഭാഗമായാണ് സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്ന് സിദ്ര മെഡിസിന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ സിയാദ് എം ഹിജാസി പറഞ്ഞു

വൈകുന്നേരങ്ങളില്‍ സ്വകാര്യ പീഡിയാട്രിക് സേവനങ്ങള്‍ ആരംഭിക്കുന്നതോടെ സിദ്ര മെഡിസിന്‍ ഔട്ട്പേഷ്യന്റ് ക്ലിനിക്ക് സമയം വര്‍ദ്ധിപ്പിക്കും. ജനറല്‍ സര്‍ജറി, യൂറോളജി, ചെവി, മൂക്ക്, തൊണ്ട (ഇഎന്‍ടി) എന്നിവയുമായി സ്വകാര്യ പീഡിയാട്രിക് കണ്‍സള്‍ട്ടേഷനുകളോടെ സായാഹ്ന ക്ലിനിക്കുകളുടെ ഘട്ടം ഘട്ടമായുള്ള തുറക്കല്‍ 2022 മെയ് 22-ന് ആരംഭിക്കും.

ഞങ്ങളുടെ രോഗികളുടെ ഫീഡ്ബാക്ക് ഞങ്ങള്‍ ശ്രദ്ധിക്കുകയും വൈകുന്നേരത്തെ കണ്‍സള്‍ട്ടേഷനുകള്‍ പകല്‍ സമയത്ത് സ്‌കൂളും ജോലിയും ഉപേക്ഷിക്കാതെ ഞങ്ങളുടെ സേവനങ്ങള്‍ സൗകര്യപ്രദമായ സമയ സ്ലോട്ടുകളില്‍ ലഭ്യമാക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു

സ്ത്രീകളുടെ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ലിനിക്കല്‍ സേവനങ്ങളുടെ വിശാലമായ സ്‌പെക്ട്രം ഉള്‍ക്കൊള്ളുന്നതിനായി സിദ്ര മെഡിസിന്‍ വരും മാസങ്ങളില്‍ സായാഹ്ന ക്ലിനിക്കുകള്‍ വിപുലീകരിക്കും. ഞങ്ങളുടെ രോഗികള്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ പരിചരണം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി .

്‌സ്വകാര്യ സായാഹ്ന ക്ലിനിക്കുകള്‍ക്കായി റഫറല്‍ ആവശ്യമില്ല എന്നതും കണ്‍സള്‍ട്ടേഷന്‍ നേരിട്ട് ബുക്ക് ചെയ്യാമെന്നതും ഈ സേവനം കൂടുതല്‍ ജനകീയമാക്കും ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചകഴിഞ്ഞ് 3 മുതല്‍ 8 വരെയാണ് സായാഹ്ന ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് വഴിയോ സ്വയം പേയ്മെന്റ് വഴിയോ പണമടയ്ക്കാം