Archived Articles

എനോറ സോക്കര്‍ ഫെസ്റ്റ് , എനോറ ഷൂട്ടേര്‍സ് ചാമ്പ്യന്മാര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഖത്തറിലെ എടക്കഴിയൂര്‍ നിവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തര്‍ സംഘടിപ്പിച്ച എനോറ സോക്കര്‍ ഫെസ്റ്റിന്റെ നാലാം എഡിഷനിലെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്‌ളൂ ഹോക്‌സിനെ പരാജയപ്പെടുത്തി എനോറ ഷൂട്ടേര്‍സ് ചാമ്പ്യന്മാരായി. എനോറ ഷൂട്ടേര്‍സിന്റെ റമീസിനെ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയും ആഷിഖിനെ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയിയും തിരഞ്ഞെടുത്തു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജനായിരുന്നു സമാപന ചടങ്ങിലെ മുഖ്യ അതിഥി. പ്രസിഡന്റ് ജിംനാസ്അലി അധ്യക്ഷത വഹിച്ചു. അക്ബര്‍ അറക്കല്‍ സ്വാഗതം പറഞ്ഞു

ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി പ്രസിഡന്റ് ജിംനാസ്അലി,സെക്രട്ടറി ജലീല്‍ , ലിബാനോ സ്വിസ് ഇന്‍ഷ്യൂറല്‍സ് കമ്പനി ഫിനാന്‍ഷ്യല്‍ മാനേജര്‍ അനൂപ് മൊയ്തുട്ടി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

എടക്കഴിയൂര്‍കാരനായ അല്‍ അഹ്‌ലീ ക്ലബ്ബിന്റെ മധ്യനിര കളിക്കാരന്‍ അമീന്‍ അനീഷിനെ ചടങ്ങില്‍ ആദരിച്ചു.

സ്പോര്‍ട്‌സ് കണ്‍വീനര്‍ ഫഹദ് ,മീഡിയ കണ്‍വീനെര്‍ ഹാരിസ് , വൈസ് പ്രസിഡന്റ് മാരായ ഇര്‍ഷാദ് മുത്തേടത് ,ഹംസ പന്തായില്‍, അലി സി.എം. ,അക്ബര്‍ അറക്കല്‍ ,സുബീര്‍, മെഹ്ദിര്‍, ശാക്കിര്‍, റിയാസ് ഈനച്ചു, ഉസ്മാന്‍ , എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി