Breaking News

ഖത്തറില്‍ വാരാന്ത്യത്തില്‍ ചൂട് കൂടിയേക്കും , വേലിയേറ്റത്തിനും സാധ്യത

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ചൂട് കൂടിയേക്കും ,വേലിയേറ്റത്തിനും സാധ്യത. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് വാരാന്ത്യത്തിലെ കൂടിയ താപ നില 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

രാജ്യത്തിന്റെ ചിലയിടങ്ങളില്‍ നേരിയ തോതില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.