Archived Articles

തളിക്കുളം ഗ്രാമോത്സവം 2022 ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ: തൃശൂര്‍ ജില്ലയിലെ തളിക്കുളം നിവാസികളുടെ കൂട്ടായ്മയായ ‘ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മ’ സംഘടിപ്പിച്ച ‘തളിക്കുളം ഗ്രാമോത്സവം 2022’ ശ്രദ്ധേയമായി . തൃശൂര്‍ എം.പി. ടി.എന്‍ പ്രതാപന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ഷങ്ക്പാല്‍, ഐ.സി.ബി.ഫ് ആക്ടിംഗ്
പ്രസിഡണ്ട് വിനോദ് നായര്‍, ഐ.സി.സി.വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹുബുലു, ഐ.സി.സി മുന്‍ പ്രസിഡണ്ട് മണികണ്ഠന്‍, സൗഹൃദ കൂട്ടായ്മ ഭാരവാഹികള്‍, മറ്റു വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ‘തളിക്കുളം ഗ്രാമോത്സവം-2022’ എന്ന സുവനീര്‍ മുഖ്യ അതിഥി പ്രകാശനം ചെയ്തു.

തുടര്‍ന്ന് കൂട്ടായ്മ മെമ്പര്‍മാരുടെ വിവിധ കലാപരിപാടികളായിരുന്നു തളിക്കുളം ഗ്രാമോത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.