Archived Articles

അഡ്വ. ഷെരീഫ് ഉള്ളത്തിനെ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം അനുസ്മരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. കേരള സാംസ്‌കാരിക സാഹിതി പരിഷത്ത് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഷെരീഫ് ഉള്ളത്തിനെ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം അനുസ്മരിച്ചു.

സാംസ്‌കാരിക, പൊതുപ്രവര്‍ത്തന, മേഖലയില്‍ സജീവ സാനിദ്ധ്യമയിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശം വിലയിരുത്തി .

തികഞ്ഞ പ്രകൃതി സ്‌നേഹിയും കവിയുമയിരുന്ന അദ്ദേഹത്തിന്റെ പുതിയ കവിതാ സമാഹാരം നാഴിക മണി മുഴങ്ങുന്നു ഈയടുത്താണ് പ്രകാശനം ചെയ്തത്.

അനുശോചന യോഗത്തില്‍ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം രക്ഷാധികാരി എം. ടി നിലമ്പൂര്‍, പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, സെക്രടറി രാജേഷ്, അസ്ഖ റലി, മജീദ് മൂത്തേടം, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.