Breaking News

നാളെ മുതല്‍ കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ:നാളെ മുതല്‍ കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍ ) അറിയിച്ചു. ഇസ്ലാമിക് മ്യൂസിയം ഇന്റര്‍ചേഞ്ചില്‍ നിന്നും ജബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് ഭാഗത്തേക്കുള്ള വലത് തിരിവിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി അടക്കും. കോര്‍ണിഷില്‍ രണ്ട് ദിശകളിലേക്കും ഗതാഗതം തുറന്നിരിക്കുമെങ്കിലും ഒരു മാസത്തേക്ക് ് ഗതാഗതലൈനുകളില്‍ കുറവുണ്ടാകുമെന്നും അഷ്ഗാല്‍ വ്യക്തമാക്കി.

ജബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ അലി ബിന്‍ അമുര്‍ അത്തിയ സ്ട്രീറ്റ് ഉപയോഗിച്ച് അല്‍ മ്യൂസിയം സ്ട്രീറ്റിലേക്ക് പോകണമെന്ന് അഷ്ഗാല്‍ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button
error: Content is protected !!