Archived Articles

രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടക്കുന്നതിനുളള സമയം നീട്ടി ഫിഫ

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ടിക്കറ്റ് വില്‍പനയുടെ രണ്ടാം ഘട്ട റാണ്ടം സെലക്ഷനില്‍ ടിക്കറ്റിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പണമടക്കുന്നതിനുള്ള തിയ്യതി നീട്ടിയതായി ഫിഫ അറിയിച്ചു.
നേരത്തെ അറിയിച്ചതനുസരിച്ച് ഇന്ന് ഖത്തര്‍ സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുമ്പായി പണമടക്കണമെന്നായിരുന്നു നിര്‍ദേശം. ഇതാണ് നീട്ടിയത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് നീട്ടിയതെന്ന കാര്യം ഉടന്‍ അറിയിക്കുമെന്നാണ് ഫിഫ വ്യക്തമാക്കുന്നത്.