Breaking News

ഡോ. അബ്രഹാം കൊലമന നിര്യാതനായി

ദോഹ: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. അബ്രഹാം കൊലമന നാട്ടില്‍ നിര്യാതനായി .ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ ഡോക്ടറായിരുന്ന അദ്ദേഹം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി അംഗമായും ഐ.സി.ബി.എഫ്. വൈസ് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഡോ. ലീലമ്മയാണ് ഭാര്യ. ഡോ. പ്രീതു, ഡോ. ജോര്‍ജ് എന്നിവര്‍ മക്കളാണ്

ഖത്തറിലെ തിരുവല്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സ്ഥാപകാംഗവും മാനേജിംഗ് കമ്മറ്റി മെമ്പറുമായിരുന്ന ഡോ. അബ്രഹാം കൊലമന നിര്യാണത്തില്‍ ഫോട്ട അനുശോചിച്ചു.