Archived Articles

യൂറോ ടെക് പുതിയ ഷോറും ഉദ്ഘാടനം ചെയ്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഷോ കേസ് മോഡല്‍ ബിസിനസ് എന്ന ആശയവുമായി 2006 മുതല്‍ ഖത്തര്‍ മാര്‍ക്കറ്റിലുള്ള യൂറോകിന്റെ പുതിയ ഷോറും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉദ്ഘാടനം ചെയ്തു.

യുറോ ടെക് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് കല്ലാട്ട് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തൗഫീഖ് അബ്ദുല്‍ ജബ്ബാര്‍ ആദ്യ പര്‍ച്ചേസ് നിര്‍വഹിച്ചു.

ലോകോത്തര ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പോടെയാണ് ഷോ കേസ് മോഡല്‍ ബിസിനസ് എന്ന ആശയവുമായി യൂറോ ടെക് മുന്നേറുന്നത്.