Breaking News

ആവേശകരമായ ഇന്‍ഡോര്‍ വിനോദ പരിപാടികളുമായി സമ്മര്‍ ഇന്‍ ഖത്തര്‍ ജൂലൈ 14 മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ എയര്‍വേയ്സ്, ഊരീദു എന്നിവയുമായി സഹകരിച്ച് ഖത്തര്‍ ടൂറിസം അണിയിച്ചൊരുക്കുന്ന ആവേശകരമായ ഇന്‍ഡോര്‍ വിനോദ പരിപാടികളുമായി സമ്മര്‍ ഇന്‍ ഖത്തര്‍ ജൂലൈ 14 മുതല്‍ അരങ്ങേറും.

ജൂലൈ 14-ന് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ ആരംഭിക്കുന്ന സമ്മര്‍ ഇന്‍ ഖത്തര്‍ പരിപാടികള്‍ കുടുംബ സൗഹൃദ ഷോകളിലാണ് കേന്ദ്രീകരിക്കുക. ഏറെ പ്രചാരമുള്ള മൂന്ന് കഥകളുടെ ബാക്ക്-ടു-ബാക്ക് തത്സമയ പ്രകടനങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആകര്‍ഷകമാകും.

മൂന്ന് ദിവസങ്ങളിലായി (ജൂലൈ 14 മുതല്‍ 16 വരെ) നടക്കുന്ന ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഷോ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കുന്ന സവിശേഷമായ വിരുന്നായിരിക്കും. സംഗീത നാടകവേദിയെ ആധുനിക ബാലെ, സര്‍ക്കസ്, അക്രോബാറ്റിക് പ്രകടനങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ആലീസിന്റെ അവിശ്വസനീയമായ സാഹസികതകളില്‍ മുഴുകി സര്‍ക്യു ഷോ’ ജൂലൈ 14: വൈകുന്നേരം 5 മണിക്ക് ഒരു ഷോ, ജൂലൈ 15: ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും രണ്ട് ഷോകള്‍, ജൂലൈ 16: ഉച്ചയ്ക്ക് 1 മണിക്കും 5 മണിക്കും രണ്ട് ഷോകള്‍ എന്നിങ്ങനെയാണ് നടക്കുക.

അലാഡിന്‍ ആന്‍ഡ് ദി മാജിക് ലാമ്പ് ഷോ ജൂലൈ 21 മുതല്‍ 23 വരെയായിരിക്കും. ജൂലൈ 21: വൈകുന്നേരം 5 മണിക്ക് ഒരു ഷോ, ജൂലൈ 22: ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും രണ്ട് ഷോകള്‍, ജൂലൈ 23: ഉച്ചയ്ക്ക് 1 മണിക്കും 5 മണിക്കും രണ്ട് ഷോകള്‍ എന്നിങ്ങനെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ജൂലൈ 28 മുതല്‍ 30 വരെ ‘ദി സ്മര്‍ഫ്‌സ് – ലൈവ് ഓണ്‍ സ്റ്റേജ്’ നടക്കും. അതില്‍ എട്ട് പ്രിയപ്പെട്ട സ്മര്‍ഫ് കഥാപാത്രങ്ങള്‍ മാന്ത്രിക സാഹസികതയുടെ കഥയില്‍ ജീവസുറ്റതായി പ്രത്യക്ഷപ്പെടും. ജൂലൈ 28: വൈകുന്നേരം 5 മണിക്ക് ഒരു ഷോ, ജൂലൈ 29: ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും രണ്ട് ഷോകള്‍, ജൂലൈ 30: ഉച്ചയ്ക്ക് 1 മണിക്കും 5 മണിക്കും രണ്ട് ഷോകള്‍ എന്നിങ്ങനെയാണ് ഈ പരിപാടി.

എല്ലാ ഷോകള്‍ക്കുമുള്ള ടിക്കറ്റുകള്‍ 145 റിയാലില്‍ തുടങ്ങും. Tixbox.com, Virgin Megastore, Q-Tickets.com എന്നിവയില്‍ നിന്ന് വാങ്ങാം.