Archived Articles

പ്രവര്‍ത്തകര്‍ക്ക് നവോന്മേഷമായി ഐ സി എഫ് ഫിറ്റ്‌നസ് ഫെസ്റ്റ് 2022

അമാനുല്ല വടക്കാങ്ങര

ദോഹ. ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ ഫിറ്റ്‌നസ് ഫെസ്റ്റ് പ്രവര്‍ത്തകര്‍ക്ക് നവോന്മേഷമായി
രണ്ടാം പെരുന്നാള്‍ ദിവസം അല്‍ഖോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിറ്റ്‌നസ് ഫെസ്റ്റില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു.

ജനറല്‍ ക്വിസ്സ് , ഇംഗ്ലീഷ് ആന്റ് മലയാളം നോണ്‍സ്റ്റോപ്പ് ,ബ്ലൈന്‍ഡ് ആര്‍ട്ട് , ഷാര്‍പ്പ് ഷൂട്ട് , ബലൂണ്‍ ബാസ്‌ക്കറ്റ് ഫില്ലിംഗ്, പഞ്ച ഗുസ്തി , കമ്പ വലി, ഫുഡ്‌ബോള്‍ തുടങ്ങി 12 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. നാലു സെന്‍ട്രല്‍ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ഒന്നാം സ്ഥാനവും ദോഹ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും നേടി .

പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ , പേരോട് മുഹമ്മദ് അസ്ഹരി, അഹ്മദ് സഖാഫി , ഡോ.ബഷീര്‍ പുത്തൂപാടം എന്നിവര്‍ ഉല്‍ഘാടന സെഷനില്‍ സംബന്ധിച്ചു . ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കു ജമാല്‍ അസ്ഹരി, മുഹമ്മദ് ഷാ , സയ്യിദ് ജാഫര്‍ തങ്ങള്‍ , മൊയ്ദീന്‍ ഇരിങ്ങല്ലൂര്‍ നൗഫല്‍ മലപ്പട്ടം, ഹബീബ് അഹ്സനി, സുറൂര്‍ ഉമര്‍ , ഹുസ്സൈന്‍ കൈപ്പമംഗലം, ഹാരിസ് മൂടാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!