Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, അതീവ ജാഗ്രത പാലിക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി ഉരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത്.

പെരുന്നാളവധിയും സാമൂഹിക കൂടിച്ചേരലുകളുമൊക്കെയാകാം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കീാനുളള കാരമെന്നാണ് പ്രാഥമിക നിഗമനം. കമ്മ്യൂണിറ്റി കേസുകളിലും യാത്രക്കാരിലെ കേസുകളിലും വര്‍ദ്ധനയുണ്ട്.

903 കമ്മ്യൂണിറ്റി കേസുകളും 124 യാത്രക്കാരിലെ കേസുകളുമാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 824 കമ്മ്യൂണിറ്റി കേസുകളും 147 യാത്രക്കാരിലെ കേസുകളും റിപ്പോര്‍ട്ടും ചെയ്യുന്നു.

ജൂലൈ 7 മുതല്‍ അടഞ്ഞ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ജാഗ്രത പാലിക്കുവാന്‍ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നത് ആരോഗ്യ പ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും ഒരു പോലെ കുഴക്കുകയാണ് .