Breaking News

ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് ജൈത്രയാത്ര തുടരുന്നു.സേവനത്തിന്റെ രജത ജൂബിലിയാഘോഷിക്കുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ക്കുന്ന അംഗീകാരങ്ങളാണ് ഒന്നിന് പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്.

മികച്ച എയര്‍ലൈന്‍ ഇന്‍ ദി മിഡില്‍ ഈസ്റ്റില്‍’ എന്ന ബഹുമതി കൂടാതെ ‘മികച്ച ബിസിനസ് ക്ലാസ്’ അവാര്‍ഡും സ്വന്തമാക്കിയതിനൊപ്പം അഭിമാനകരമായ ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡും നേടി കൊണ്ടാണ് എയര്‍ലൈന്‍ റേറ്റിംഗ്‌സ് അവാര്‍ഡുകളില്‍ ഖത്തര്‍ എയര്‍വേസ് വീണ്ടും മികച്ച സമ്മാനം നേടിയത്. ഇത് രണ്ടാം വര്‍ഷമാണ് ഖത്തര്‍ എയര്‍വേയ്സിന് ഈ മികച്ച അംഗീകാരം ലഭിക്കുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ‘ബെസ്റ്റ് ബിസിനസ് ക്ലാസ്’ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുന്നത്.