Archived Articles

ഖത്തര്‍ ഡിസൈനേഴ്‌സ് ഫോറവും ഖത്തര്‍ ബ്രദേഴ്‌സും ചേര്‍ന്നൊരുക്കുന്ന രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ചെക്കപ്പും ജൂലൈ 22ന്

അമാനുല്ല വടക്കാങ്ങര

ഖത്തര്‍ ഡിസൈനേഴ്സ് ഫോറവും ഖത്തര്‍ ബ്രദേഴ്സും ചേര്‍ന്നൊരുക്കുന്ന രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ചെക്കപ്പും ജൂലൈ 22ന്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് നടത്തുന്നത്. ജൂലൈ 22 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി നസീം മെഡിക്കല്‍ സെന്ററിന്റെ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് സൗകര്യവുമുണ്ടായിരിക്കും.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/9AkQjpoeRr84ML7W6 ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.