Archived Articles

കെന്‍സ് മിനി മാര്‍ട്ട് മതാര്‍ ഖദീമില്‍ പ്രവര്‍ത്തനമാരംഭിച്ചു

സുബൈര്‍ പന്തീരങ്കാവ്

ദോഹ.സൗദിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ശാഖയായ കെന്‍സ് മിനി മാര്‍ട്ട് മതാര്‍ ഖദീമില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ കെ മുസ്തഫ സാഹിബ്, സല്‍മാന്‍ മുസ്തഫ, ജാസിം മുസ്തഫ, ഗ്രൂപ്പ് എച്ച്ആര്‍ മാനേജര്‍ റയീസ് കെ, ജനറല്‍ മാനേജര്‍ എം കെ അബ്ദുള്‍ റഹ്‌മാന്‍, മറ്റ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശൈഖ് ഹമദ് ജാസിം നാസര്‍ ജാസിം അല്‍താനി റിബണ്‍ മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്.

സൗകര്യപ്രദമായ ലൊക്കേഷന്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ആകര്‍ഷകമായ വില എന്നിവ കെന്‍സ് മിനി മാര്‍ട്ടിനെ ജനകീയമാക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

പലചരക്ക്, ആരോഗ്യ ഉല്‍പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫ്രഷ് മല്‍സ്യം, മാംസം , ചൂടുള്ള ഭക്ഷണം, ബേക്കറികള്‍, വീട്ടുപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സ്‌കൂള്‍, ഓഫീസ് സ്റ്റേഷനറി, മൊബൈല്‍, ആക്സസറികള്‍ തുടങ്ങി എല്ലാ അവശ്യസാധനങ്ങളും മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്.