Archived Articles

ഡ്യൂണ്‍ ട്രൂപ്പ്‌പേഴ്സ്, അര്‍ജന്റീന ഫാന്‍സുമായി സഹകരിച്ച് ‘ഫാന്‍സ് ഓണ്‍ ഡ്യൂണ്‍സ്’ യാത്ര സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ അര്‍ജന്റീന ഫാന്‍സും ഡ്യൂണ്‍ ട്രൂപ്പേഴ്സും ചേര്‍ന്ന് ഖത്തര്‍ വേള്‍ഡ് കപ്പ് 2022 ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫാന്‍സ് ഓണ്‍ ഡ്യൂണ്‍സ്’ യാത്ര സംഘടിപ്പിച്ചു

‘ഒന്നിച്ചു മുന്നേറാം ഉയരങ്ങള്‍ കീഴടക്കാം’ എന്ന ക്യാപ്ഷനില്‍ ഖത്തര്‍ അര്‍ജന്റിന ഫാന്‍സും ഡ്യൂണ്‍ ട്രൂപ്പ്‌പേഴ്സ് അംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ എഴുപതില്‍ പരം ഓഫ്-റോഡ് വാഹനങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നോറോളം പേരും പങ്കെടുത്തു.

വക്രയില്‍ നിന്ന് തുടങ്ങിയ ലോകകപ്പ് സന്ദേശയാത്ര ഇന്‍ലാന്ഡ് സീ ബീച്ചില്‍ നടന്ന വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.

ലോകകപ്പിന്റെ വിളംബരം അറിയിച്ചു കൊണ്ടുള്ള ഈ പരിപാടി കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ കൂടെ നിന്ന് വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഡ്യൂണ്‍ ട്രൂപ്പേഴ്‌സിന്റെ നന്ദി അറിയിക്കുന്നതായി സംഘാടക സമിതിക്ക് വേണ്ടി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ റമീസ് അറിയിച്ചു.