Archived Articles

പുതിയ കുടിവെള്ളം മാര്‍ക്കറ്റിലിറക്കി ദോഹ മാക്‌സ് ട്രേഡിംഗ്

അമാനുല്ല വടക്കാങ്ങര

ദോഹ. പുതിയ കുടിവെള്ളം മാര്‍ക്കറ്റിലിറക്കി ദോഹ മാക്‌സ് ട്രേഡിംഗ് . അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഭാഗമായ ദോഹ മാക്‌സ് ട്രേഡിംഗാണ് പുതിയ 1.5 ലിറ്റര്‍ കുടിവെള്ളം മാര്‍ക്കറ്റിലിറക്കിയത്.

ദോഹ മാക്‌സ് വെയര്‍ഹൗസില്‍ നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, മായ് ദോഹ മാനേജിംഗ് ഡയറക്ടര്‍ ശംനാസ്, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, സഹല ഹംസ, ശൈഖ ഹംസ എന്നിവര്‍ സംബന്ധിച്ചു.