Breaking News

ഉമര്‍ മുഖ്താര്‍ സ്ട്രീറ്റില്‍ നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഉമര്‍ മുഖ്താര്‍ ഇന്റര്‍സെക് ഷന്‍ മുതല്‍ 5/6 ഇന്റര്‍സെക്ഷന്‍ വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്ക് പൂര്‍ണമായും നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു. 2022 ജൂലൈ 29 (വെള്ളി) പുലര്‍ച്ചെ 1 മണി മുതല്‍ ആഗസ്റ്റ് 12 വെള്ളയാഴ്ചി രാവിലെ 10 മണിയാണ് നിയന്ത്രണം.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും റോഡ് ജോലികളും പൂര്‍ത്തീകരിക്കുന്നതിനാണ് രണ്ടാഴ്ചത്തെ അടച്ചുപൂട്ടലെന്ന് , അശ്ഗാല്‍ ട്വീറ്റ് ചെയ്തു.

അല്‍ ജാമിയ സ്ട്രീറ്റില്‍ നിന്ന് ഉമര്‍ അല്‍ മുഖ്താര്‍ സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് ഇബ്ന്‍ മര്‍വാന്‍ സ്ട്രീറ്റിലേക്കോ അല്‍ ഫാറൂഖ് സ്ട്രീറ്റിലേക്കോ ബദല്‍ റോഡുകള്‍ ഉപയോഗിക്കാം.

5/6 ഇന്റര്‍സെക്ഷനില്‍ നിന്ന് ഉമര്‍ അല്‍-മുഖ്താര്‍ സ്ട്രീറ്റിലേക്കുള്ള ട്രാഫിക്കിന് നേഗ ഉം ഗാര്‍ണ്‍ സ്ട്രീറ്റ് , അല്‍ ഷബാബ് സ്ട്രീറ്റ് എന്നിവ വഴി ലോക്കല്‍ ആക്‌സസ് ലഭ്യമാണ് .

ഇന്റേര്‍ണല്‍ റോഡ് ഉപയോക്താക്കള്‍ക്ക് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കും ലുസൈല്‍ എക്സ്പ്രസ്വേയിലേക്കും പോകുന്ന ഇതര റോഡുകള്‍ ഉപയോഗിക്കാം.

Related Articles

Back to top button
error: Content is protected !!