Archived Articles

ഖത്തറില്‍ വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. ആഗസ്ത് പകുതിയോടെ എല്ലാ ഗവണ്‍മെന്റ് , സ്വകാര്യ സ്‌കൂളുകളും സജീവമാകും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഫിഫ ലോക കപ്പ് നടക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നതിനാലാണ് ഈ വര്‍ഷം നേരത്തെ സ്‌കൂളുകള്‍ തുറക്കുന്നത്.
മിക്ക സ്‌കൂളുകളും മെയിന്റനന്‍സ് ജോലികളൊക്കെ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളെ സ്വീകരിക്കുവാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ആഗസ്ത് 14 ന് പുതിയ അധ്യായന വര്‍ഷമാരംഭിക്കും. എന്നാല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇത് രണ്ടാം ടേമാണ് .

Related Articles

Back to top button
error: Content is protected !!