Breaking News

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 5 ന് മിസഈദില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സര്‍വീസുകള്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 5 വെള്ളിയാഴ്ച് മിസഈദില്‍ നടക്കും. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മിസഈദിലെ ഗ്‌ളോബല്‍ വില്ലേജ് രണ്ടിലുള്ള അംവാജ് ക്യാമ്പില്‍ വെള്ളിയാഴ്ച 9 മണി മുതല്‍ 12 മണിവരെയായിരിക്കും ക്യാമ്പ്.

രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിനുള്ള സഹായം ലഭിക്കും. മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!