Archived Articles

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ (സി.ഐ.സി) റയ്യാന്‍ സോണ്‍ നസീം ഡെന്റല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി.

ഉച്ച തിരിഞ്ഞ് 2 മണി മുതല്‍ 7 മണി വരെ നീണ്ട് നിന്ന ക്യാമ്പ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുട്ടികളും കുടുംബങ്ങളുമടക്കം നിരവധി പേര്‍ പ്രയോജനപ്പെടുത്തി.

ക്യാമ്പിന്റെ ഉത്ഘാടന സെഷനില്‍ സി.ഐ.സി. പ്രസിഡന്റ് ടി.കെ. ഖാസിം, നസിം ഡെന്റല്‍ സെന്റര്‍ മാനേജ്മന്റ് പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍, സി.ഐ.സി. റയ്യാന്‍ സോണല്‍ ഭാരവാഹികളായ ഷിബിലി സിബ്ഗത്തുള്ള, അബ്ദുല്‍ ജലീല്‍ എം.എം, അബ്ദുല്‍ റഹ്മാന്‍ കാവില്‍, ഹുസൈന്‍ കടന്നമണ്ണ, സിദ്ദിഖ് വേങ്ങര, താഹിര്‍ ടി.കെ എന്നിവര്‍ പങ്കെടുത്തു.

സി.ഐ.സി. ഉപഹാരം പ്രസിഡന്റ് ടി.കെ. ഖാസിം നസിം ഡെന്റല്‍ സെന്റര്‍ മാനേജ്‌മെന്റിന് കൈമാറി. ഇരുപതില്‍ പരം വളണ്ടിയര്‍മാര്‍ ക്യാമ്പ് നിയന്ത്രിച്ചു.