Breaking News

വാട്ടര്‍ ഫില്‍ട്ടറുകളില്‍ ഒളിപ്പിച്ച് ഷാബോ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ: വാട്ടര്‍ ഫില്‍ട്ടറുകളില്‍ ഒളിപ്പിച്ച് ഷാബോ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി. ഖത്തറിലേക്ക് ഷാബോ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോയിലെ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍മാരാണ് തടഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിരവധി ചിത്രങ്ങളില്‍, വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള ഉപകരണങ്ങളുടെ കണ്‍സെയിന്‍മെന്റില്‍ നിരോധിത പദാര്‍ത്ഥം കണ്ടെത്തിയതായി കസ്റ്റംസ് പറഞ്ഞു. പദാര്‍ത്ഥത്തിന്റെ ആകെ ഭാരം 900 ഗ്രാം ആയിരുന്നു.