Breaking News

ഖത്തറിനാശ്വാസം, കോവിഡ് പ്രതിദിന ശരാശരി 787 ആയി കുറഞ്ഞു, പ്രതിദിന ശരാശരി രോഗമുക്തി 904 ആയി ഉയര്‍ന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിനാശ്വാസം, ആഗസ്ത് ആദ്യവാരത്തെ കോവിഡ് പ്രതിദിന ശരാശരി 787 ആയി കുറഞ്ഞു, പ്രതിദിന ശരാശരി രോഗമുക്തി 904 ആയി ഉയര്‍ന്നു . പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച നേരിയ കുറവ് കാണിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസമായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ മൊത്തം 681 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

സമൂഹത്തില്‍ പ്രതിദിന ശരാശരി കേസുകള്‍: 681 ഉം യാത്രക്കാര്‍ക്കിടയില്‍ പ്രതിദിന ശരാശരി പ്രതിദിന കേസുകള്‍: 106 ഉം ആണെന്നും മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിലവിലെ സജീവമായ കേസുകളുടെ ആകെ എണ്ണം: 6,217 ആണ് .
പ്രതിദിന ശരാശരി രോഗമുക്തി 904 ആയി ഉയര്‍ന്നു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട വിവരം.

Related Articles

Back to top button
error: Content is protected !!