Breaking News

എച്ച്എംസിയുടെ ബ്ലഡ് ഡോണര്‍ സെന്ററിന് നെഗറ്റീവ് ഗ്രൂപ്പുകളില്‍പ്പെട്ട രക്തം അടിയന്തിരമായി വേണം

അമാനുല്ല വടക്കാങ്ങര

ദോഹ: എച്ച്എംസിയുടെ ബ്ലഡ് ഡോണര്‍ സെന്ററിന് എല്ലാ ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പുകളും അടിയന്തിരമായി ആവശ്യമുള്ളതിനാല്‍ രക്തദാതാക്കളോട് രക്തം ദാനം ചെയ്യാന്‍ ഖത്തര്‍ ബ്ലഡ് സര്‍വീസ് അഭ്യര്‍ത്ഥിച്ചു.

”ഖത്തര്‍ ബ്ലഡ് സര്‍വീസസിന് ഇനിപ്പറയുന്ന ആര്‍എച്ച് (O-, A-, B-, AB) നെഗറ്റീവ് രക്തഗ്രൂപ്പില്‍ നിന്നുള്ള രക്തദാതാക്കളെ അടിയന്തിരമായി ആവശ്യമുണ്ട്,” ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 9:30 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ബ്ലഡ് ഡോണര്‍ സെന്റര്‍ (ബൈത്ത് അല്‍ ദിയാഫ) സന്ദര്‍ശിച്ച് ആളുകള്‍ക്ക് രക്തം ദാനം ചെയ്യാം.

സാറ്റലൈറ്റ് ബ്ലഡ് ഡോണര്‍ സെന്ററില്‍ (സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന് എതിര്‍വശത്ത്) ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 9.30 വരെ രക്തം ദാനം ചെയ്യാം.

Related Articles

Back to top button
error: Content is protected !!