Archived Articles

വേള്‍ഡ് കപ്പിന് 100 ദിവസം ഓര്‍മപ്പെടുത്തി സി.ഐ.സി റയാന്‍ സോണ്‍ വളണ്ടിയര്‍മാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ലോക കാല്‍ പന്ത് കളി മാമാങ്കത്തിന് 100 ദിവസം മാത്രം അവശേഷിക്കുന്ന ദിനം ഓര്‍മ്മപ്പെടുത്തി സി.ഐ.സി റയാന്‍ സോണ്‍ ജനസേവന വിഭാഗത്തിന്റെ കീഴില്‍ 30 ഓളം അംഗങ്ങള്‍ ത്രീ ടു വണ്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് മ്യൂസിയം സന്ദര്‍ശിച്ചു.

ലോകത്തിലെ നാനാ തലത്തിലുള്ള കായിക മത്സരങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍, കായിക താരങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുടെയും മറ്റും ശേഖരങ്ങള്‍, കഴിഞ്ഞുപോയ ലോകകപ്പിന്റെ അടയാളപ്പെടുത്തലുകള്‍ എന്നിവ ഈ മ്യൂസിയത്തിന്റെ പ്രത്യേകതയാണെന്ന് സംഘത്തിന് നേതൃത്വം കൊടുത്ത സി.ഐ.സി. റയ്യാന്‍ സോണ്‍ ജനസേവന വിഭാഗം എക്‌സിക്യൂട്ടീവ് അംഗം ഫഹദ് ഇ.കെ അഭിപ്രായപ്പെട്ടു.

3 – 2 -1 ഖത്തര്‍ സ്‌പോര്‍ട്‌സ് മ്യൂസിയം ഒരുക്കിയിട്ടുള്ള കായിക ഉല്ലാസ മത്സരങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് വളരെയധികം ആനന്ദം നല്‍കിയെന്ന് റയാന്‍ സോണ്‍ മുന്‍ പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍ എടവണ്ണ അഭിപ്രായപ്പെട്ടു. സിദ്ദിഖ് വേങ്ങര, താഹിര്‍ ടി. കെ, അബ്ദുല്‍ ജലീല്‍ എം എം, മുഹമ്മദ് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.