Archived Articles

സിദ്ര മെഡിസിനിലെ പുതിയ സ്വകാര്യ പീഡിയാട്രിക് സായാഹ്ന ക്ലിനിക്കുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: സിദ്ര മെഡിസിനിലെ സ്വകാര്യ പീഡിയാട്രിക് സായാഹ്ന ക്ലിനിക്കുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടാതെ ഗാസ്‌ട്രോഎന്ററോളജി, ന്യൂറോളജി, ഒഫ്താല്‍മോളജി, പള്‍മണോളജി, റുമാറ്റോളജി എന്നിങ്ങനെ അഞ്ച് പുതിയ സ്‌പെഷ്യാലിറ്റികളും താമസിയാതെ ആരംഭിക്കം.

സിദ്ര മെഡിസിനിലെ പുതിയ സ്വകാര്യ പീഡിയാട്രിക് സായാഹ്ന ക്ലിനിക്കുകള്‍ ഖത്തറിലെ കുട്ടികള്‍ക്ക് കൂടുതല്‍ ആരോഗ്യ സംരക്ഷണ അവസരങ്ങള്‍ നല്‍കും. പുതിയ സ്വകാര്യ സായാഹ്ന ക്ലിനിക്കുകളില്‍ ഒരു കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യാന്‍ 40033333 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്ന് സിദ്ര മെഡിസിന്‍ അതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കി.

കുടുംബങ്ങള്‍ക്ക് സ്വകാര്യ സായാഹ്ന ക്ലിനിക്കുകള്‍ക്കായി റഫറല്‍ ആവശ്യമില്ല. ഇന്‍ഷുറന്‍സ് വഴിയോ സെല്‍ഫ് പേ വഴിയോ പണമടയ്ക്കാം എന്നീ സൗകര്യങ്ങളുമുണ്ട്.