Archived Articles

അല്‍ സുല്‍താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ. കുറഞ്ഞകാലം കൊണ്ട് ഖത്തറിലെ ആതുര സേവന രംഗത്ത് ശ്രദ്ധേയ നാമമായി മാറിയ അല്‍ സുല്‍താന്‍ മെഡിക്കല്‍ സെന്ററിന്റെ പുതിയ സംരംഭമായ അല്‍ സുല്‍താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ നാളെ രാവിലെ 8.30 ന് ഖര്‍തിയ്യാത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല അറിയിച്ചു.

പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മികച്ച ചികില്‍സയെന്നതാണ് അല്‍ സുല്‍താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലും ഗള്‍ഫിലും ആതുര സേവന രംഗത്തെ പരിചയം കൈമുതലാക്കിയാണ് ഗ്രൂപ്പ് മുന്നേറുന്നത്.