Archived Articles

രക്തദാന ക്യാമ്പ് വിജയിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് സംഘാടകര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ബി.ഡി.കെ ഖത്തര്‍, ,മഞ്ഞപ്പട ഖത്തര്‍, ജോജു ജോര്‍ജ് ലൗവേഴ്‌സ് ക്ലബ്ബ് ഖത്തര്‍, ഐബിഎന്‍ അജയന്‍ പ്രൊജക്റ്റ്‌സും, റേഡിയോ മലയാളം 98.6 എഫ്.എം എന്നിവ സംയുക്തമായി ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവരോടുമുള്ള നന്ദി അറിയിച്ച് സംഘാടകര്‍

ചുട്ടുപൊള്ളുന്ന വെയിലിനെയും ആഴ്ന്നിറങ്ങുന്ന ചൂടിനേയും വകവെക്കാതെ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം വരുന്ന സുഹൃത്തുക്കള്‍ ഒരുമിച്ചു കൂടിയാണ് രക്തദാന ക്യാമ്പ് വിജയിപ്പിച്ചത്.


മനസ്സുകൊണ്ടും വാക്കുകള്‍ കൊണ്ടും, രക്തദാന ക്യാമ്പില്‍ നേരിട്ടെത്തിയും പിന്തുണ നല്‍കിയ ലോക കേരളസഭ മെമ്പറും , പ്രവാസി സാമൂഹിക പ്രവര്‍ത്തകനും അബ്ദുള്‍ റഊഫ് കൊണ്ടോട്ടിയോടും പ്രത്യ്കം നന്ദിയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
രക്തദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഫ്രീ കണ്‍സല്‍ട്ടേഷന്‍, ചെക്കപ്പ് വൗച്ചറുകള്‍ നല്‍കിയ ഏഷ്യന്‍ മെഡിക്കല്‍ സെന്ററിനും സംഘാടകര്‍ പ്രത്യേകം നന്ദി അറിയിച്ചു.