Archived Articles

ടീം വെല്‍ഫെയര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. കള്‍ച്ചറല്‍ ഫോറം ഖത്തറിന് കീഴിലെ വളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയര്‍ ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആഘോഷ പരിപാടി കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു.

അഭിമാനകരമായ സംസ്‌കാരവും ചരിത്രങ്ങളുമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നും ദാര്‍ശനിക വൈവിധ്യത്താല്‍ സമ്പന്നമായിരുന്ന ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ നിന്ന് പോലും സഹിഷ്ണുതയുടെയും മാനവ മൈത്രിയുടെയും മഹാഗീതങ്ങള്‍ ഉയര്‍ന്ന കാലത്തില്‍ നിന്ന് ധ്രുവീകരണവും ശിഥില ചിന്തകളും ഉയര്‍ന്ന് വരുന്നെങ്കില്‍ സൗഹാര്‍ദ്ദത്തിന്റെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ക്വിസ്, ദേശ ഭക്തിഗാനം തുടങ്ങിയവ അരങ്ങേറി. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദലി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍, വൈസ് ക്യാപറ്റന്മാരായ നിസ്താര്‍ എറനാകുളം ഫഹദ് മുഹമ്മദ്, ഫാത്തിമ തസ്നീം തുടങ്ങിയവര്‍ സംസാരിച്ചു.