Breaking News

ഖത്തറിലെ സ്വദേശി സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സ്വദേശി സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിച്ചു. രാവിലെ മുതല്‍ തന്നെ സ്‌കൂള്‍ ബസ്സുകളും വിദ്യാര്‍ഥികളുമായി പോകുന്ന സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ സജീവമായതോടെ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ അസാധാരണമായ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.

212 പൊതുവിദ്യാലയങ്ങളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 225,118-ലധികം വിദ്യാര്‍ത്ഥികളും 338 സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 215,000-ത്തിലധികം കുട്ടികളുമാണ് ഇന്ന് സ്‌കൂളുകളില്‍ എത്താനിരുന്നത്. മിക്ക സ്‌കൂളുകളിലും മികച്ച ഹാജര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.