Breaking News

അല്‍ ഗാരിയ ബീച്ച് നാളെ മുതല്‍ രണ്ട് മാസത്തേക്ക് അടക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ മുന്നോടിയായുള്ള പുനരുദ്ധാരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി അല്‍ ഗാരിയ ബീച്ച് നാളെ മുതല്‍ രണ്ട് മാസത്തേക്ക് അടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബീച്ചിന്റെ വികസനത്തിനും പുനരധിവാസത്തിനുമായാണ് ബീച്ച് അടച്ചിടുന്നതെന്നും ഒക്ടോബര്‍ 31 ഓടെ തുറക്കുമെന്നുംഅധികൃതര്‍ വ്യക്തമാക്കി.