Breaking News

സെപ്റ്റംബര്‍ 4 മുതല്‍ ഖത്തറിലുടനീളം പുതിയ ബസ്, മെട്രോ ഫീഡര്‍ സര്‍വീസ് റൂട്ടുകള്‍ ആരംഭിക്കാനൊരുങ്ങി കര്‍വ

അമാനുല്ല വടക്കാങ്ങര

ദോഹ. സെപ്റ്റംബര്‍ 4 ഞായറാഴ്ച മുതല്‍ ഖത്തറിലുടനീളം പുതിയ ബസ്, മെട്രോ ഫീഡര്‍ സര്‍വീസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന്മുവാസലാത്ത് (കര്‍വ) അറിയിച്ചു.

പുതിയ ബസ് സ്റ്റേഷനുകള്‍ തുറക്കുന്നതിനും പൊതുഗതാഗത റൂട്ടുകളില്‍ നിലവിലുള്ള പരിഷ്‌കാരങ്ങള്‍ക്കും അനുസൃതമായാണ് പുതിയ സര്‍വീസുകളെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.